ഓട്ടിസം; റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി മുവാറ്റുപുഴ നെസ്റ്റ് ട്രെയിനിങ് സെന്ററില്‍ നടന്നു വന്ന പത്തുദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന് അധ്യക്ഷത വഹിച്ചു.
ദേശീയആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലി, ഫാദര്‍ സിറിയക് ഞാളൂരാന്, ഡോ.അബൂബക്കര്‍, ബ്ലോക്ക് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ താര ആര് നമ്പൂതിരി, രാഷ്ട്രീയ് ബാല്സ്വസ്ഥ്കാര്യക്രം കോര്‍ഡിനേറ്റര്‍ സിമി മോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍, സെന്സെറി പ്രശ്നങ്ങള്‍, വാശി, ആശ്രയസ്വഭാവം, എന്നിവ കൈകാര്യംചെയ്യുന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ക്ക് പ്രായോഗികപരിശീലനം നല്കി. സെന്സെറി പ്രശ്നങ്ങളുള്ള കുട്ടികളെ എങ്ങനെ തിരിച്ചറിയണം എന്നും അവര്‍ക്ക് സെന്സെറി ഡെയ്റ്റ് (sensory diete) വഴി എങ്ങനെ മോചനം ലഭിക്കും എന്നും രക്ഷിതാക്കള്‍ക്ക് ക്ളാസെടുത്തു. കൂടാതെ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനെ കുറിച്ച് ഡോ.അബൂബക്കര്‍ ക്ലാസെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണംചെയ്തു.
ജില്ല പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളൂടെ മാതാപിതാക്കള്‍ക്ക് വിദഗ്ദസഹായം ഉറപ്പുവരുത്തുന്നനായി ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാമെഡിക്കല്ഓഫീസും ദേശീയആരോഗ്യദൗത്യവുമാണ് സാങ്കേതികസഹായം നല്‍കിയത്.
സ്കില്‍ ഡവലപ്മെന്റിനുള്ള വിവിധ പരിശീലനങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. സ്പീച്ച്തെറാപ്പി, സ്വയം പര്യാപ്തതക്കാവശ്യമായ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയവിനിയമയരീതികള്, സാമൂഹ്യ സമ്പര്‍ക്കം, ദൈനം ദിനജീവിതം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ദര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
- Log in to post comments