പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (17)
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (ഒക്ടോബർ 17 വെള്ളി) എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയാകും. കെ സി വേണുഗോപാൽ എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ അലക്സ് വർഗീസ് അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുകയും വിശിഷ്ട വ്യക്തികളെ ആദരിക്കുകയും
ചെയ്യും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി ആർ രതീഷ് കുമാർ ഓപ്പൺ ഫോറം നയിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സരിത, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അജിതാ ശശി,വിനോദ് കുമാർ, ജയ പ്രസന്നൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments