Post Category
എടത്വ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (17)
എടത്വ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് (ഒക്ടോബർ 17 വെള്ളി) കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ് അധ്യക്ഷയാകും. തോമസ് കെ തോമസ് എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി വിശിഷ്ട വ്യക്തികളെ ആദരിക്കും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം എസ് ശ്രീകാന്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി സി ജോസഫ്, സ്റ്റാർളി ജോസഫ്, മറ്റ് ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments