Skip to main content

പോസ്റ്റർ രചനാ മത്സരം

ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച്   ആലപ്പുഴ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ  ജംഗ്ഷനു സമീപമുള്ള ബ്രദേഴ്സ് ഹോട്ടൽ ഹാളിൽ പോസ്റ്റർ രചനാ മത്സരം
 സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ഒക്ടോബർ 17 വെള്ളിയാഴ്ച അഞ്ച് മണിക്ക് മുമ്പായി  iecacfsalpy@gmail.com എന്ന ഇ മെയിലിലേക്ക് വിവരങ്ങൾ അയച്ച്  രജിസ്റ്റർ ചെയ്യേണ്ടതാണ്.

മധുരം, കൊഴുപ്പ് എന്നിവയുടെ ഉപയോഗം കുറക്കുക എന്ന ആശയം വരുന്ന പോസ്റ്ററുകൾ ആണ് തയ്യാറാക്കേണ്ടത്.ഒരു സ്കൂളിൽനിന്ന് ഒരു കുട്ടിക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കു. അമ്പലപ്പുഴ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഫോൺ: 75 93 87 33 18, ആലപ്പുഴ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഫോൺ : 89 43 34 65 36.

date