Post Category
യങ്ങ് ഇന്നോവേറ്റീവ്‌സ് പ്രോഗ്രാം-മേരിറ്റ് ഡേ ഒക്ടോബര്‍ 18ന്; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
യങ്ങ് ഇന്നോവേറ്റീവ്‌സ് പ്രോഗ്രാം-മേരിറ്റ് ഡേ ഒക്ടോബര്‍ 18 രാവിലെ 10ന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനാകും.
യങ്ങ് ഇന്നോവേറ്റീവ്‌സ് പ്രോഗ്രാം ജില്ലാതല വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ നിര്‍വഹിക്കും. ജില്ല കലക്ടര്‍ എന്‍ ദേവിദാസ്, കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിജി ഷാജി, നഗരസഭ അംഗങ്ങള്‍, കെ ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധീപ് നായര്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എസ് ആര്‍ രമേഷ്, എ ഷാജു തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments