Skip to main content

 കേരളോത്സവം ഒക്ടോബര്‍ 18ന്

മുഖത്തല ബ്ലോക്ക്പഞ്ചായത്തും യുവജനക്ഷേമബോര്‍ഡും സംയുക്തമായിസംഘടിപ്പിക്കുന്ന കേരളോത്സവം  ഒക്ടോബര്‍ 18,19,21 തീയതികളില്‍ വിവിധകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു. 18ന് രാവിലെ ഒന്‍പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ കൊട്ടിയം ഡോണ്‍ ബോസ്‌കോ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ അനില്‍ അധ്യക്ഷയാകും. രാവിലെ 9.30 മുതല്‍   വൈകിട്ട് അഞ്ചു വരെ വിവിധ കായിക മത്സരങ്ങള്‍. 19ന് രാവിലെ 9.30 മുതല്‍ നാലുവരെകായിക മത്സരങ്ങളും 8.30 മുതല്‍ ചെസ്, ക്വിസ് മത്‌സരങ്ങളും കലാമത്സരങ്ങളും നടക്കും.

21ന് നടക്കുന്ന സമാപനസമ്മേളനവും സമ്മാനദാനവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയാകും. വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ബ്ലോക്ക്-ഗ്രാമ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date