Skip to main content

ലോകായുക്ത സിറ്റിംഗ്‌

കേരള ലോകായുക്ത ഈ മാസം  കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്   എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. ഈ മാസം 11 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ്  ബാങ്കില്‍  ഉപലോകായുക്ത ജസ്റ്റിസ്  എ കെ ബഷീറും (സിംഗിള്‍ ബെഞ്ച്) 12 നും 13 നും  തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍  ലോകായുക്ത ജസ്റ്റിസ് പയസ് പി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ്  എ കെ ബഷീര്‍ (ഡിവിഷന്‍ ബെഞ്ച്) എന്നിവരുമാണ് സിറ്റിംഗ് നടത്തുന്നത്.  ഈ ദിവസങ്ങളില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.
 

date