Skip to main content
..

ആദിച്ചനല്ലൂര്‍ വികസനസദസ്  

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വികസനസദസ് പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഹരികുമാര്‍ അധ്യക്ഷനായി. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയവരെ മെമന്റോ നല്‍കി ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചു. പട്ടികജാതി-പട്ടികവര്‍ഗ പദ്ധതി, അതിദരിദ്ര പദ്ധതി, ദുരന്തനിവാരണം, കൃഷിവികസനം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചകള്‍ നടന്നു.   ഗ്രാമപഞ്ചായത്തംഗം കലാദേവി, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date