Post Category
ലോക ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു
കണ്ണൂര്‍ എസ് എസ് എ യുടെ ആഭിമുഖ്യത്തില്‍ ഒന്നിച്ചൊന്നായ് എന്ന പേരില്‍ ലോകഭിന്നശേഷി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ നടത്തി. എല്‍ പി, യു പി വിഭാഗം കുട്ടികള്‍ക്ക് ചിത്രരചന, കലാ-കായിക പരിപാടികള്‍, അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുളള മത്സരങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ നോര്‍ത്ത് എ ഇ ഒ കെ വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ നോര്‍ത്ത് ബി പി ഒ കൃഷ്ണന്‍ കുറിയ സ്വാഗതം പറഞ്ഞു. എസ്എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി വി വിശ്വനാഥന്‍, ട്രെയിനര്‍ സുമതി കെ വി എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/4579/2017
date
- Log in to post comments