ചെറായക്കോട് പാലം പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു
മഞ്ചേരി-വണ്ടൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഒലിപ്പുഴക്ക് കുറുകെ സി.ആര്‍.ഐ.എഫ് - സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ചെറായക്കോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെറായക്കോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്ത് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 1250 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചെറായക്കോട് പാലത്തിന് 64.70 മീറ്റര്‍ നീളമാണുള്ളത്. പാലത്തിന് നാല് സ്പാനുകള്‍ ഉണ്ട്. 7.50 മീറ്റര്‍ വീതിയുള്ള ക്യാരിയേജ് വേയും 1.50 മീറ്റര്‍ വീതി വരുന്ന ഇരുവശങ്ങളിലുമുള്ള രണ്ട് ഫുട്പാത്തുകളും കൂടെ ആകെ 11.00 മീറ്റര്‍ വീതിയാണ് ഉള്ളത്. കൂടാതെ തുവ്വൂര്‍ ഭാഗത്ത് അപ്രോച്ച് റോഡിന് 200 മീറ്റര്‍ നീളവും എപ്പിക്കാട് ഭാഗത്ത് 260 മീറ്റര്‍ നീളവും ആണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം & ബി.സി, സര്‍ഫേസിംഗ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, ബേം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, വാഹനഗതാഗത സുരക്ഷാ സംവിധാനം എന്നിവ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ചേരി നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. യു.എ ലത്തീഫ് അധ്യക്ഷനായിരുന്നു. വണ്ടൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എ.പി അനില്‍കുമാര്‍ സന്നിഹിതനായ ചടങ്ങില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യ അതിഥിയായി. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എച്ച് അബ്ദുല്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖല ദേശീയപാത വിഭാഗം സൂപ്രന്റിങ് എന്‍ജിനീയര്‍ സി .രാജേഷ് ചന്ദ്രന്‍, ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.കെ സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ റഹ്‌മത്തുന്നിസാ താമരത്ത് , വി.പി ജസീറ, എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കബീര്‍ മാസ്റ്റര്‍, തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന ടീച്ചര്‍, എടപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.കെ ബഷീര്‍, തുവ്വൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ലത്തീഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- Log in to post comments