Skip to main content

എസ്. ടി പ്രൊമോട്ടര്‍ /ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനം  

കൊല്ലം/ആലപ്പുഴ ജില്ലകളിലെ പ്രൊമോട്ടര്‍/ഹെല്‍ത്ത്‌പ്രൊമോട്ടര്‍മാരുടെ  ഒഴുവുകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.    യോഗ്യത: പത്താം ക്ലാസ്.  പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ്. പ്രായപരിധി: 20-40 വയസ്. നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍,  ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് മുന്‍ഗണന.
വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗഗുണഭോക്താക്കളില്‍ എത്തിക്കാനും,       ചികിത്സ ഉറപ്പ്‌വരുത്തുന്നതിന് സേവന സന്നദ്ധതയുള്ളവരായിരിക്കണം.    അപേക്ഷ അതാത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകള്‍ മുഖേന ഒക്‌ടോബര്‍ 25 വൈകിട്ട് നാലിനകം സമര്‍പ്പിക്കണം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കരുത്. നിയമന കാലാവധി: ഒരു വര്‍ഷം. പ്രതിമാസം 13500 രൂപ ഓണറേറിയം. വിവരങ്ങള്‍ക്ക്: ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകളായ പുനലൂര്‍ - 0475-2222353, കുളത്തൂപ്പുഴ - 9496070347, ആലപ്പുഴ- 9496070348.
 

 

date