Skip to main content
..

എം.എസ്.എം.ഇ ക്ലിനിക്ക്

 ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍   ആശ്രാമത്തെ  ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ ഏകദിന എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു.   അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  ജി.നിര്‍മ്മല്‍ കുമാര്‍ ഉദ്ഘാടനം  ചെയ്തു. 'ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്’   വിഷയത്തില്‍ ബിസിനസ് ട്രെയിനര്‍ ജസ്റ്റിന്‍ ജോസ്, ‘ജെം പോര്‍ട്ടല്‍’ വിഷയത്തില്‍ ബിസിനസ് ഫെസിലിറ്റേറ്റര്‍ മനേഷ് മോഹന്‍, 'കസ്റ്റം പാക്കേജിംഗ് ഡിസൈന്‍’ സംബന്ധിച്ച്  എഴുകോണിലെ മാക്‌സ് ഓട്ടോമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ റ്റി.ഒ. സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. അറുപത് സംരംഭകര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ അധ്യക്ഷനായി. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എ.നിസാറുദ്ദീന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എല്‍.വിനോദ്, ബിനു ബാലകൃഷ്ണന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി.ജയസാഗരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date