Post Category
ലേലം
തൃശ്ശൂര്‍ താലൂക്ക് പുറനാട്ടുകര വില്ലേജില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത റീസര്‍വ്വെ 244/6ല്‍പ്പെട്ട 0.7487 ഹെക്ടര്‍ കോള്‍ പാടം 2025-26 സാമ്പത്തികവര്‍ഷം നെല്‍കൃഷിക്കായി ലേലം ചെയ്യുന്നു. ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് പുറനാട്ടുകര വില്ലേജ് ഓഫീസില്‍ തഹസില്‍ദാരോ അല്ലെങ്കില്‍ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിരതദ്രവ്യമായ 6100 രൂപ കെട്ടിവെച്ച് നിശ്ചിത സമയത്ത് വില്ലേജ് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2331443.
date
- Log in to post comments