ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ സ്പെഷ്യല്‍ ഒ. പി ബ്ലോക്കിന്റെ ഉദ്ഘാടനം 26 ന്
ജില്ലാ ഹോമിയോപ്പതി ആശുപത്രിയില്‍ 75 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച സ്പെഷ്യല്‍ ഒ. പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ - വനിത - ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ കായകല്‍പ്പ് പുരസ്കാരത്തില്‍ കമന്റേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ജില്ലാ ഹോമിയോപ്പതി ജീവനക്കാരെ ആദരിക്കും. എന്‍. കെ. പ്രേമചന്ദ്രന് എം. പി വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ ഗോപന്, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ സജിത്ത് ബാബു, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി.ബീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ. വിനീത ആര്. പുഷ്കരന്, നാഷണല്‍ ആയുഷ് മിഷന് ഡി.പി.എം ഡോ. പി.പൂജ, മറ്റ് ജനപ്രതിനിധികള്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments