വിഷന്‍ 2031: തൊഴില്‍ - നൈപുണ്യ വികസന സെമിനാര്‍ പ്രചരണ പരിപാടികള്‍
വിഷന്‍ 2031 തൊഴില്‍ -നൈപുണ്യവികസന സംസ്ഥാനതല സെമിനാറിന്റെ ഭാഗമായി ഒക്ടോബര്‍ 28ന് വിവിധ പ്രചരണപരിപാടികള്‍ നടക്കും. രാവിലെ എട്ടിന് കലക്ട്രേറ്റില്‍ നിന്നും ചിന്നക്കടവരെ തൊഴിലാളികളുടെ കൂട്ടയോട്ടം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്യും. നഗരത്തിലെ തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ക്യാമ്പ് ചിന്നക്കട ഡോക്ടേഴ്സ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബില്‍ രാവിലെ 10ന് മേയര്‍ ഹണി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ചിന്നക്കട ബസ് ബേയില്‍ ചുമട്ടു തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വടംവലി മത്സരം ഉദ്ഘാടനം കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ്.ജയമോഹന് നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് തൊഴിലാളികളുടെ പട്ടംപറത്തല്‍ മത്സരം കൊല്ലം ബീച്ചില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും. കാപെക്സ് പത്തിയൂര്‍ ഫാക്ടറിയില്‍ കശുവണ്ടി തല്ലല്‍ മത്സരം ചെയര്മാന് എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്യും.
- Log in to post comments