Skip to main content

അഭിമുഖം

ചന്ദനത്തോപ്പ്  സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍  വിവിധ ട്രേഡുകളിലേക്ക്  ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.  തസ്തികകളും യോഗ്യതയും:
ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്)-  പട്ടികജാതി വിഭാഗക്കാരായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കെമിക്കല്‍ / പെട്രോ കെമിക്കല്‍ ടെക്നോളജി /എഞ്ചിനീയറിംഗും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രി ഇന്‍ കെമിക്കല്‍/ പെട്രോ കെമിക്കല്‍ ടെക്നോളജി / എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.
കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് - ഒ.സി, ഇ/ബി/ടി വിഭാഗക്കാരായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ്/ കാറ്ററിംഗ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജിയില്‍  ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) തസ്തികയിലേക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 31 രാവിലെ 11നും, കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്  ഒഴിവിലേക്കുള്ള അഭിമുഖം  ഉച്ചയ്ക്ക് രണ്ടിനും നടത്തും.   അസല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും സഹിതം പങ്കെടുക്കണം.   ഫോണ്‍: 0474 2713099.
  

 

date