Skip to main content

കമേഴ്ഷ്യല്‍ അപ്രന്റീസ് നിയമനം

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തിലേക്ക് മൂന്ന് വര്‍ഷ പരിശീലനത്തിനായി കമേഴ്ഷ്യല്‍ അപ്രന്റീസിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദത്തോടൊപ്പം ഡി സി എ / പി ജി ഡി സി എ / വേഡ് പ്രൊസസിംഗ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് വീതം പകര്‍പ്പുകള്‍ എന്നിവ സഹിതം ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ നവംബര്‍ 12 ന് രാവിലെ 11 മണിക്ക് ലഭിക്കണം. ഫോണ്‍: 0497 2711621

date