Post Category
കണ്ണപുരം പാലം-സിആർസി റോഡിന്റെ ഉദ്ഘാടനം 30 ന്
കണ്ണപുരം പാലം-സിആർസി റോഡിന്റെ ഉദ്ഘാടനം ഒക്ടോബർ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു. റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവൃത്തിക്ക് രണ്ട് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.
കല്യാശ്ശേരി പഞ്ചായത്തിലെ കെഎസ്‌ടിപി റോഡിലെ കണ്ണപുരം പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് 5.50 മീറ്റർ വീതിയിലും 1.485 കി.മി നീളത്തിലും മെക്കാഡം ടാറിംഗ് ചെയ്തും റോഡ് സുരക്ഷാ ബോഡുകളും ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജും സ്ഥാപിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
date
- Log in to post comments