ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം 30ന് മന്ത്രി നിര്‍വഹിക്കും
ജില്ലയെ അതിദാരിദ്ര്യമുക്തമായി ജില്ലാ പഞ്ചായത്ത് ജയന് സ്മാരകഹാളില്‍ ഒക്ടോബര്‍ 30 രാവിലെ 11.30ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന് അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം മുകേഷ് എം.എല്‍.എ, മേയര്‍ ഹണി എന്നിവരാണ് മുഖ്യാതിഥികള്‍.
ജില്ലയില്‍ 4461 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്; 488 പേര് മരണപ്പെട്ടവരും അലഞ്ഞുതിരിഞ്ഞുനടക്കുന്നവരും കണക്കില്ഇരട്ടിപ്പ്വന്നവരുമാണ്. 3973 കുടുംബങ്ങള്‍ അതിദാരിദ്ര്യമുക്തമായി. 2180 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 2226 കുടുംബങ്ങള്‍ക്ക് ആരോഗ്യസേവനവും 292 കുടുംബങ്ങള്‍ക്ക് വരുമാനവും 878 കുടുംബങ്ങള്‍ക്ക് വീടും ലഭ്യമാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജെ ഷാഹിദ, സെക്രട്ടറി സി ഉണ്ണികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ജയദേവി മോഹന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, ഡി.പി.സി അംഗം എസ് ആര് രമേശ്, കില ഡെപ്യൂട്ടി ഡയറക്ടര്‍ കെ അനു, അതിദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതി പ്രോജക്ട് ഡയറക്ടറും ജില്ലാ നോഡല്‍ ഓഫീസറുമായ ബി ശ്രീബാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments