ജില്ലാ ശാസ്ത്രമേള 31 മുതല്‍
ജില്ലാ ശാസ്ത്രമേള ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഒന്ന് വരെ അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസ്, അഞ്ചാംലുമൂട് എല്‍ പി എസ്, നീരാവില്‍ എസ് എന്‍ ഡി പി എച്ച് എസ് എസ്, നീരാവില്‍ ജി എല്‍ പി എസ് എന്നീ സ്കൂളുകളില്‍ നടത്തും. അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസില്‍ ഒക്ടോബര്‍ 31ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന് ഉദ്ഘാടനം ചെയ്യും. മേയര്‍ ഹണി അധ്യക്ഷയാകും. സമാപനസമ്മേളനം നവംബര്‍ ഒന്ന് വൈകിട്ട് 6.30ന് എന്‍.കെ പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ എസ്. ജയന് അധ്യക്ഷനാകും. ശാസ്ത്രമേളയും പ്രവര്‍ത്തി പരിചയമേളയും ഐടി മേളയും അഞ്ചാംലുമൂട് ജി.എച്ച്.എസ്.എസിലും, സാമൂഹ്യ ശാസ്ത്രമേളയും, ഗണിത ശാസ്ത്ര മേളയും നീരാവില്‍ എസ് എന്‍ ഡി പി എച്ച് എസ് എസിലും നടക്കും. സാമൂഹ്യ ശാസ്ത്ര മേളയും, ഐടി മേളയും ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിനും ശാസ്ത്രമേള, ഗണിതശാസ്ത്രമേള ഒക്ടോബര്‍ 31നും പ്രവര്‍ത്തിപരിചയമേള നവംബര്‍ ഒന്നിനുമാണ് നടത്തുന്നത്. ഓരോ മേളയിലും 12 ഉപജില്ലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഓരോ മത്സരയിനത്തിനും ലഭ്യമായവരാണ് പങ്കെടുക്കുന്നത്.
- Log in to post comments