Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും 2025 ജനുവരി ഒന്നിന് മുന്‍പ് വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്നവര്‍ തുടര്‍ന്നും പെന്ഷന് ലഭിക്കുന്നതിനായി ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. സ്വാന്തനസഹായം, കുടുംബ പെന്ഷന് എന്നിവ ലഭിക്കുന്ന 60 വയസിനു താഴെയുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പെന്ഷന് ലഭിക്കുന്നവര്‍ ബാങ്ക് പാസ്സ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പും ലഭ്യമാക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments