Skip to main content

ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31ന് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്യും

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ റവന്യൂ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പട്ടയവിതരണം നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ മുഖ്യാതിഥിയാകും.
എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, എംഎല്‍എമാരായ എം മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, എം നൗഷാദ്, പി എസ് സുപാല്‍, സുജിത്ത് വിജയന്‍ പിള്ള, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, കൊല്ലം മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, നഗരസഭാഗം ജി സോമരാജന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 3240/2025)
 

date