Skip to main content

പ്രേംജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് (ഡിസംബർ 8) ദൂരദർശനിൽ

 

കേരള നവോത്ഥാന ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ച നടനും നാടകകൃത്തുമായിരുന്ന പ്രേംജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി - 'പ്രേംജി ഏക ലോചന ജ•ം', ദൂരദർശൻ സംപ്രേഷണം ചെയ്യും.  ഇന്ന് (ഡിസംബർ എട്ട്) വൈകുന്നേരം 5.30ന് ആദ്യഭാഗം സംപ്രേഷണം ചെയ്യും.  പുനഃസംപ്രേഷണം ഒമ്പതിന് രാവിലെ 10.30ന്. രണ്ടാം ഭാഗം 15നു വൈകുന്നേരം 5.30നും പുനഃസംപ്രേഷണം 16നു രാവിലെ 10.30നും ഉണ്ടാവും.  മൂന്നാംഭാഗം 22നു വൈകുന്നേരം 5.30ന് കാണാം. 23നു രാവിലെ 10.30നാണ് പുനഃസംപ്രേഷണം.  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ പ്രേംജിയുടെ മകനായ നീലനാണ്.

പി.എൻ.എക്സ്. 5440/18

date