Skip to main content

തെരഞ്ഞെടുപ്പ് ക്വിസ് മത്സരം നടത്തി

     സമ്മതിദായകരുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് പ്രക്രിയകളും എന്ന വിഷയത്തില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി. 
    ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തില്‍ അടൂര്‍         കേന്ദ്രീയ വിദ്യാലത്തിലെ മുഹമ്മദ് ഇക്ബാല്‍,  മുഹമ്മദ് ബിലാല്‍ എന്നിവര്‍ ഒന്നാം സ്ഥാനവും തട്ട എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.ശ്രീഹരി, വി.എച്ച്.വിവേകാനന്ദ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ സംസ്ഥാനതല മത്സരത്തിന് പങ്കെടുക്കും. സമ്മതിദായകരുടെ ദേശീയ ദിനമായ ജനുവരി 25ന് സമ്മാനം വിതരണം ചെയ്യും. 
                                           (പിഎന്‍പി 3662/17)

date