Skip to main content

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം

 

ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ ഹാജരായി അറിയിക്കാം. പരാതികളും വിവരങ്ങളും അടിയന്തിര പ്രാധാന്യത്തോടെ തുടര്‍നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് വകുപ്പിന് കൈമാറും.

date