Post Category
ഭിന്നശേഷി വിഭാഗക്കാർക്ക് സഹായ ഉപകരണ വിതരണം നടത്തി
ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, അലിംകോ, എൻ എസ് ഐ എൽ, എൻ എസ് എസ്, സംയുക്ത ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗക്കാർക്കുള്ള സഹായ ഉപകരണ വിതരണം പിലാത്തറ സെന്റ്. ജോസഫ്സ് കോളേജിൽ നടന്നു. കോളേജ് മാനേജർ റവ.ഫാ. രാജൻ ഫോസ്തോ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു അധ്യക്ഷത വഹിച്ചു. എച്ച്.എസ് ബാബുരാജ് മുഖ്യഥിതിയായി.
കോളേജ് അസിസ്റ്റന്റ് മാനേജർ ഫാ. മെൽവിൻ, ഡിഫ്‌റന്റിലി ഏബിൾഡ് കമ്മിറ്റി കൺവീനർ ഡോ. റോയ് സേവ്യർ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. രാജി, പ്രോസ്തെറ്റിഷ്യൻ ശില്പ, ഓഡിയോളജിസ്റ്റ് പി.എസ് അനുപമ, കെ. ബേബി ജോൺ, കെ അനീഷ് എന്നിവർ സംസാരിച്ചു.
date
- Log in to post comments