Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കുളത്തുപ്പുഴ ജി.എച്ച്.എസ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മി ജോര്‍ജ് വോളിബോള്‍ കോര്‍ട്ട് അക്കാഡമിയിലേക്ക് വോളിബോള്‍ കോച്ച്, കോച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത: വോളിബോള്‍ കോച്ച്- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും വോളിബോളില്‍ ഡിപ്ലോമ. കോച്ച് അസിസ്റ്റന്റ്- ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണ. പ്രായപരിധി: 18 വയസിന് മുകളില്‍. യോഗ്യതാസര്‍ട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം നവംബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
date
- Log in to post comments