Post Category
ടി.ബി/എച്ച് ഐ വി ബോധവത്കരണ പരിപാടി
ടി ബി മുക്ത ഭാരതം ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ടിബി-എച്ച് ഐ വി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ടി ബി/ എയ്ഡ്‌സ് കണ്ട്രോള്‍ ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ് ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ തോംസണ്‍, ദിശ ക്ലസ്റ്റര്‍ മാനേജര്‍ ഡെന്നിസ് ജോര്‍ജ് തുടങ്ങിയവര്‍ മയക്കുമരുന്നു ഉപയോഗം, ടി ബി, എച്ച് ഐ വി എന്നീ വിഷയങ്ങളെ പറ്റി ബോധവത്കരണ ക്ലാസുകള്‍ നയിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് റോഷന്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments