Skip to main content

റോഡുവിള വെറ്ററിനറി ഡിസ്പെന്‍സറി പുതിയ കെട്ടിടം ഉദ്ഘാടനം ആറിന്

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ ആറ് രാവിലെ 10ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം അന്‍സര്‍ അധ്യക്ഷനാകും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ വിശിഷ്ടാതിഥിയാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എം സി റെജില്‍ പദ്ധതി വിശദീകരിക്കും. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം എസ് ശ്രീജ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 'കാലി വളര്‍ത്തല്‍ പ്രജനനവും പരിരക്ഷയും' വിഷയത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വെറ്ററിനറി സര്‍ജന്‍ ഡോ. ടി അഭിലാഷ് ക്ലാസെടുക്കും. റവന്യൂ വകുപ്പിന്റെ 15 സെന്റ് വസ്തുവില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ് ഷൈന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആര്‍ ജയന്തീദേവി, ബി ബിജു, ജി ജയശ്രീ,  എച്ച് സഹീദ്, ബ്ലോക്ക് പഞ്ചായത്തംഗം കരിങ്ങന്നൂര്‍ സുഷമ, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ റീന, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി ആനന്ദന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി കെ ജി ലീനാകുമാരി, മൃഗസംരക്ഷണ ഓഫീസര്‍ ഡി ഷൈന്‍കുമാര്‍, എ എച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഷീബ ബേബി, പ്രോജക്ട് ഓഫീസര്‍ എസ് ദീപ്തി, റോഡുവിള വെറ്ററിനറി ഡിസ്പെന്‍സറി സര്‍ജന്‍ ഡോ. കെ മാലിനി തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date