Skip to main content

സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരാകാം

രാജ്യത്ത് സിവില്‍ ഡിഫന്‍സിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിന്റെയും ഭാഗമായി ആലപ്പുഴ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു.  ദുരന്തമുഖത്തും സന്നദ്ധ പ്രവര്‍ത്തനത്തിനും താൽപര്യമുള്ളതും 18 വയസിന് മുകളില്‍ പ്രായമുളളതുമായ എല്ലാവര്‍ക്കും സിവില്‍ ഡിഫന്‍സില്‍ രജിസ്റ്റര്‍ ചെയ്യാം. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഗ്‌നിരക്ഷാ വകുപ്പ് ഏഴ് ദിവസത്തെ പരിശീലനം നല്‍കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവയും നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സില്‍ അംഗമാകാവുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. 

സിവില്‍ ഡിഫന്‍സില്‍ അംഗമാകുന്നതിന് 'fire.kerala.gov.in' എന്ന പോര്‍ട്ടലില്‍ സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം.

സിവില്‍ ഡിഫന്‍സ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇനി പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വോളണ്ടിയര്‍മാരും. സിവില്‍ ഡിഫന്‍സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാ മുന്‍ സൈനികരും  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 10 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തെ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക. ഫയര്‍ സ്റ്റേഷനുകളുടെ നമ്പരുകള്‍ ആലപ്പുഴ-04772230303, കായംകുളം-04792442101, ഹരിപ്പാട്-04792411101, മാവേലിക്കര - 04792306264, ചെങ്ങന്നൂര്‍-04792456094, അരൂര്‍ - 04782872455, ചേര്‍ത്തല - 04782812455, തകഴി - 04772275575.
 

date