സ്‌നേഹവനം പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു
വളപട്ടണം ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച 'സ്‌നേഹ വനം പച്ചത്തുരുത്ത്' വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി. ഷമീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.സി ജസീറ അധ്യക്ഷയായി. ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ. കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ. എം സുനിൽ കുമാർ എന്നിവർ മുഖ്യാതിഥികളായി.
വളപട്ടണം ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരള മിഷന്റെയും സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പച്ചത്തുരുത്ത് നിർമ്മിച്ചത്. സ്‌കൂളിൻറെ പിറകുവശത്ത് ഉപയോഗശൂന്യമായി കിടന്ന പ്രദേശം എൻ.എസ്.എസ് യൂണിറ്റ് ശുചീകരിക്കുകയും, ഹരിത വേലിയായി കുള്ളൻ കവുങ്ങുകൾ സ്ഥാപിക്കുകയും ചെയ്തു. മൂന്ന് സെന്റ് സ്ഥലത്ത് ചാമ്പ, മാതളം, ഞാവൽ, പേര, നാടൻ മാവ്, സീതപ്പഴം തുടങ്ങിയ 25ഓളം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ പി. ആർ. ഹരികൃഷ്ണൻ എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി മൻസൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വി നൗഷാദ് , ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഐ. ടി സമീറ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷമീർ, മെമ്പർമാരായ കെ മൈമൂന, എം. കെ. ശശിധരൻ, ടി. കെ. പത്മനാഭൻ, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സനോജ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, എൻ.എസ്.എസ് യൂണിറ്റ് കോർഡിനേറ്റർ അനുമോൾ, ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീരാഗ് രമേശ്, ശുചിത്വ മിഷൻ ജില്ലാ ആർ.പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments