Post Category
നവീകരിച്ച നടുവനാട് മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു
ഇരിട്ടി നഗരസഭയിലെ നവീകരിച്ച നടുവനാട് മിനി സ്റ്റേഡിയം നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത നാടിനു സമർപ്പിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ പി പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.
കായിക മേഖലയ്ക്ക് പ്രോത്സാഹനം നൽക്കുന്നതിനും കായിക താരങ്ങളെ വളർത്തി കൊണ്ടുവരുന്നതിനുമായി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉർപ്പെടുത്തിയാണ് മിനി സ്റ്റേഡിയം നവീകരിച്ചത്. 30 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്.
നഗരസഭ കേരളോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി .
സ്ഥിരം സമിതി അധ്യക്ഷരായ കെ സുരേഷ്, കെ സോയ, പി കെ ബൾക്കിസ്, കൗൺസിലർമാരായ വി പുഷ്പ, വി ശശി, കെ പി അജേഷ്, കെ മുരളീധരൻ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
date
- Log in to post comments