Post Category
ബ്രൈറ്റ് സ്റ്റുഡൻ്റ് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
2024-25 അധ്യയന വർഷത്തിൽ ഹൈസ്കൂൾ തലം മുതൽ ബിരുദാനന്തര ബിരുദം, ടി.ടി.സി, ഡിപ്ലോമ വരെ പഠിച്ച വിമുക്തഭടന്മാരുടെ മക്കളിൽ നിന്നും ബ്രൈറ്റ് സ്റ്റുഡൻ്റ്സ് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. വാർഷിക പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സ്കോളർഷിപ്പുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾ www.serviceonline.gov.in/kerala എന്ന വെബ്സൈറ്റിൽ ഓൺലൈനായി ഡിസംബർ 25 നു മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2422239
date
- Log in to post comments