വനിതാ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ക്ലാസും വായ്പാ വിതരണവും
പയ്യന്നൂര്‍ നഗരസഭ കുടുംബശ്രീ സി ഡി എസിന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മൈക്രോ ഫിനാന്‍സ് വായ്പ അനുവദിച്ചതിന്റെ വിതരണോദ്ഘാടനവും വനിതാ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ക്ലാസും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍ നിര്‍വ്വഹിച്ചു. 47 കുടുംബശ്രീ ഗ്രൂപ്പുകളിലെ 329 അംഗങ്ങള്‍ക്കായി 2,89,41,000 രൂപയുടെ വായ്പ വിതരണം ചെയ്തു. വായ്പ ഉപയോഗിച്ച് ഹോട്ടല്‍, കാറ്ററിംഗ് യൂണിറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് ഉള്‍പ്പടെയുള്ള നിരവധി പദ്ധതികളാണ് കുടുംബശ്രീ ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത അധ്യക്ഷയായി. വനിതാ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.കെ പ്രകാശിനി വനിതാ വികസന കോര്‍പറേഷന്‍ നടത്തി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ബാലന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി.പി ലീല, വനിതാ വികസന കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ ഫൈസല്‍ കെ മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി കുഞ്ഞപ്പന്‍, കുംടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം. വി ജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി ചിത്ര, കുടുംബശ്രീ സി ഡി എസ് മെമ്പര്‍ സെക്രട്ടറി എം രേഖ, വനിതാ വികസന കോര്‍പറേഷന്‍ കാസറഗോഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹിമ വി ചീരന്‍, കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.വി രാജേഷ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments