പഴയങ്ങാടിയില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ് പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച
ഏഴോം ഗ്രാമപഞ്ചാത്തിലെ പഴയങ്ങാടിയില്‍ നിര്‍മ്മിക്കുന്ന ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണോദ്ഘാടനം നവംബര്‍ ആറ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് എം വിജിന്‍ എം എല്‍ എ നിര്‍വ്വഹിക്കും. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 1.42 കോടി രൂപയാണ് അനുവദിച്ചത്. നിലവിലുള്ള മത്സ്യ മാര്‍ക്കറ്റിന് സമീപത്തായി പുതിയതായി നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റില്‍ രണ്ട് കെട്ടിടങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 91 ച.മീ വിസ്തൃതിയുള്ള കെട്ടിടത്തില്‍ ഏഴ് മത്സ്യവിപണന കൗണ്ടറുകള്‍, മത്സ്യം മുറിക്കുന്നതിനായി കട്ടിംഗ് ടേബിള്‍, മത്സ്യ വില്‍പന പ്ലാറ്റ്‌ഫോം എന്നീ സൗകര്യങ്ങളോടു കൂടിയ ഒരു ഹാള്‍ സജ്ജമാക്കും.
46.41 ച.മീറ്റര്‍ വിസ്തൃതിയുള്ള രണ്ടാമത്തെ കെട്ടിടത്തില്‍ പച്ചക്കറി, ഇറച്ചി കച്ചവടത്തിനായിയുള്ള കടമുറികള്‍, ഫ്രീസര്‍ മുറി, ഇലക്ട്രിക്കല്‍ മുറി, ടോയ്ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
- Log in to post comments