മണ്ണടി മുട്ടത്തുമൂല ചിറപ്പാടം കൃഷിക്കൊരുങ്ങുന്നു
വര്‍ഷങ്ങളായി തരിശ് കിടന്ന അടൂര്‍ മണ്ണടി മുട്ടത്തുമൂലചിറയിലെ പാടശേഖരത്ത് കൃഷിയിറക്കുന്നതിന് രാഷ്ട്രീയ കൃഷി വികാസ് യോജനയിന്‍ കീഴില്‍ 2.18 കോടി രൂപ അനുവദിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ശ്രമഫലമായി ലഭിച്ച ഈ തുക ഉപയോഗിച്ച് നൂറ് ഹെക്ടര്‍ വരുന്ന പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കൃഷിയിടത്തോട് ചേര്‍ന്നുള്ള മുട്ടത്തുമൂല കുളത്തിന്റേയും അനുബന്ധ ചാലുകളുടെയും നവീകരണത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് സരസ്വതിയമ്മ, അംഗങ്ങളായ അനില്‍കുമാര്‍, ലീന, ഉഷ പാടശേഖര സമിതി അംഗങ്ങളായ സുരേന്ദ്രന്‍ പിള്ള കാരിശ്ശേരില്‍ , മാധവന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ മുട്ടത്തുമൂല, കാഞ്ഞിരവയല്‍, കാരിക്കുഴി, വെള്ളൂര്‍ എന്നീ പാടശേഖരങ്ങളിലും കൃഷിയിറക്കാന്‍ സാധിക്കും.
(പിഎന്‍പി 3998/18)
- Log in to post comments