കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പ്
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി കളക്ഷന്‍ ക്യാമ്പ് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ രണ്ട് വരെയാണ് ക്യാമ്പ്. ഒന്നാം വാര്‍ഡിലേത് പതിമൂന്നിന് പരിയാരം എസ്.എന്‍.ഡി.പി ഹാളിലും രണ്ടാം വാര്‍ഡിലേത് പതിനെട്ടിന് തുമ്പോംപാറയിലും മൂന്നാം വാര്‍ഡിലേത് 21 ന് ഓലിക്കല്‍ എം.ജി.എല്‍.പി സ്‌കൂളിലും നാലാം വാര്‍ഡിലേത് പതിനേഴിന് വാര്യാപുരം വൈ.എം.എയിലും അഞ്ചാം വാര്‍ഡിലേത് 22 ന് ഇടപ്പരിയാരം ജനകീയ വായനശാലയിലും ഏഴാം വാര്‍ഡിലേത് പതിനാലിന് കൊച്ചേത്ത് ജംഗ്ഷനിലും എട്ട്, ഒന്‍പത് വാര്‍ഡുകളിലേത് പത്തൊന്‍പതിന് ദീപ്തി വായനശാലയിലും പത്താം വാര്‍ഡിലെ പതിനഞ്ചിന് വലിയവട്ടം സെന്റ്‌തോമസ് ലൈബ്രറിയിലും പതിനൊന്നാം വാര്‍ഡിലേത് ഇരുപതിന് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പന്ത്രണ്ടാം വാര്‍ഡിലേത് പന്ത്രണ്ടിന് ഇലന്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലും, പതിമൂന്നാം വാര്‍ഡിലേത് ഇന്ന് (പതിനൊന്നിന്)ഇലന്തൂര്‍ പബ്ലിക്ക് മാര്‍ക്കറ്റിലും നടക്കും. ക്യാമ്പുകളില്‍ കരം കൊടുക്കാന്‍ എത്തുന്നവര്‍ മുന്‍വര്‍ഷം കരം ഒടുക്കിയ രസീത് കൂടി ഹാജരാക്കണം. ഇ-പേയ്‌മെന്റ് സംവിധാനം മുഖേന ഓണ്‍ലൈനായി www.tax.lsgkerala.gov.in എന്ന സൈറ്റിലൂടെയും നികുതി കൊടുക്കാം.
(പിഎന്‍പി 4002/18)
- Log in to post comments