Skip to main content

ജില്ലയിലെ ടൂറിസം കാഴ്ചകള്‍ ചുവര്‍ ചിത്രങ്ങളായി ഹോമിയോ ഡിസ്പെന്‍സറികളില്‍

 

 

ജില്ലയിലെ പ്രധാന ടൂറിസം കാഴ്ചകള്‍ ചുവര്‍ചിത്രങ്ങളായി ഹോമിയോ ഡിസ്പെന്‍സറികളില്‍ കാണാം. ജില്ലയിലെ വൈവിധ്യമാര്‍ന്ന ടൂറിസം കാഴ്ചകളുടെ ചുവര്‍ചിത്രങ്ങള്‍ കൊണ്ട് ഹോമിയോ ഡിസ്‌പെന്‍സറികള്‍ അലങ്കരിക്കുന്ന പദ്ധതിക്ക് അടൂരില്‍ തുടക്കമായി. പ്രകൃതി സൗഹൃദ ആരോഗ്യപരിപാലനത്തിന് ഊന്നല്‍ നല്‍കുന്ന ഹോമിയോഡിസ്‌പെന്‍സറികളില്‍ പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശങ്ങള്‍ കൂടി നല്‍കുന്നതിനാണ് ഹോമിയോപ്പതി വകുപ്പും, ആയുഷ് മിഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്. അടൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ആര്‍.ഡി.ഒ എം.എ റഹീം പദ്ധതി ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ഓമനക്കുട്ടന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഷംസുദ്ദീന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

(പിഎന്‍പി 4003/18)

date