Skip to main content

പദ്ധതി തുക വിനിയോഗം : മലയാലപ്പുഴ ഗ്രാമപഞ്ചായത്തും കോന്നി ബ്ലോക്ക് പഞ്ചായത്തും  പന്തളം നഗരസഭയും മുന്നില്‍ 

 

തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിതുക വിനിയോഗത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ ജില്ലയില്‍ ഏറ്റവും മുന്നിലുള്ളത് മലയാലപ്പുഴ ഗ്രാമപഞ്ചായത്താണ്. 63.66%. ഏറ്റവും പിന്നിലുള്ളത് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്താണ് 31.18%. മറ്റ് ഗ്രാമപഞ്ചായത്തുകളുടെ തുക വിനിയോഗം ; റാന്നി -പഴവങ്ങാടി -62.79%, ഓമല്ലൂര്‍ - 61.67, കല്ലൂപ്പാറ-60.01, കുളനട-58.97, വെച്ചൂച്ചിറ-58.81, നാറാണംമൂഴി-58.55, കുന്നന്താനം-58.31, ചെറുകോല്‍-58.24, റാന്നി-58.21, തണ്ണിത്തോട്-58.12, വടശ്ശേരിക്കര-57.21, കടമ്പനാട്-56.98, വള്ളിക്കോട്-56.55, മല്ലപ്പള്ളി- 56.48, ചെന്നീര്‍ക്കര-54.28, മൈലപ്ര-53.96, മല്ലപ്പുഴശ്ശേരി-53.92, ആനിക്കാട്-53.92, റാന്നി അങ്ങാടി-53.89, പള്ളിക്കല്‍-53.03, ഏനാദിമംഗലം-52.45, ചിറ്റാര്‍-52.17, പന്തളം തെക്കേക്കര-51.86, കവിയൂര്‍-51.17, എഴുമറ്റൂര്‍-51.15, തുമ്പമണ്‍-50.92. പ്രമാടം- 50.79, നെടുമ്പ്രം -50.74, സീതത്തോട്-50.71, കോന്നി- 49.89, അയിരൂര്‍-49.68, കലഞ്ഞൂര്‍-49.54, അരുവാപ്പുലം-49.52, കടപ്ര-47.99, മെഴുവേലി-47.62, കോയിപ്രം-47.58, പുറമറ്റം-47.27, നാരങ്ങാനം-47.20, ഏഴംകുളം -47.12, കൊടുമണ്‍-46.53, പെരിങ്ങര-45.07, ഇലന്തൂര്‍-44.28, ഏറത്ത് - 43.32, റാന്നി-പെരുനാട്-42.96 കൊറ്റനാട്-42.76, കോട്ടാങ്ങല്‍ -41.63, കോഴഞ്ചേരി-41.58, കുറ്റൂര്‍-38.46, ഇരവിപേരൂര്‍-37.82, ആറന്മുള -36.71, നിരണം-35.18, തോട്ടപ്പുഴശ്ശേരി-31.18

ബ്ലോക്ക് പഞ്ചായത്തുകളില്‍ തുക വിനിയോഗത്തില്‍ ഏറ്റവും മുന്നിലുള്ളത് കോന്നിയാണ്. 64.33%. ഏറ്റവും പിന്നിലുള്ളത് 52.74%, മറ്റ് ബ്ലോക്ക് പഞ്ചായത്തുകള്‍- മല്ലപ്പള്ളി-57.03, റാന്നി- 55.34, പറക്കോട്- 50.34, പന്തളം-49.98, പുളിക്കീഴ് -48.67, ഇലന്തൂര്‍ -43.36

നഗരസഭകൡ മുന്നിലുള്ളത് പന്തളമാണ് 49.62%. പിന്നിലുള്ളത് തിരുവല്ലയാണ് 44.96%. മറ്റ് നഗരസഭകള്‍ പത്തനംതിട്ട-48.08, അടൂര്‍-47.53.ജില്ലാ പഞ്ചായത്തിന്റെ തുകവിനിയോഗം 45.03% ആണ്.

(പിഎന്‍പി 4006/18)

date