Post Category
അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്കാലികമായി ഈഴവ/തീയ/ബില്ലവ വിഭാഗക്കാരില്‍ നിന്നും അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത: അക്കൗണ്ട്സില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ അക്കൗണ്ട് ഒരു വിഷയമായി പഠിച്ച മറ്റ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 - 40 വയസ്. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. പ്രതിമാസ ശമ്പളം : 22000 രൂപ. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0474 2746789.
date
- Log in to post comments