Post Category
ദീപ്തി' ബ്രെയിലി സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ ഒന്‍പതിന്
സാക്ഷരതാമിഷന്‍ കെ.എഫ്.ബി അധ്യാപക ഫോറവുമായി ചേര്‍ന്ന് നടത്തുന്ന 'ദീപ്തി' ബ്രെയിലി സാക്ഷരതാപദ്ധതിയില്‍ പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ ഒന്‍പതിന് രാവിലെ 10ന് തൃക്കുളം ജി.എച്ച്.എസില്‍ വച്ച് വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി സന്നദ്ധസേവനം നല്‍കിയവര്‍ക്കും സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
2025 ഫെബ്രുവരി മുതല്‍ നടത്തിയ 'ദീപ്തി' ബ്രെയില്‍ സാക്ഷരതാക്ലാസില്‍ 23 പഠിതാക്കള്‍ പങ്കെടുക്കുകയും ഓഗസ്റ്റ് 30 ന് നടന്ന മികവുത്സവത്തില്‍ 17 പേര്‍ കോഴ്സ് വിജയിക്കുകയും ചെയ്തു. പഠിതാക്കളും സന്നദ്ധപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments