Post Category
ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. വികസന ഫണ്ടില്‍നിന്ന് 11,25,000 രൂപ വകയിരുത്തിയുള്ള പദ്ധതിയില്‍ ഒമ്പത് പേര്‍ക്കാണ് വീല്‍ ചെയറുകള്‍ കൈമാറിയത്.
ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷിജു മാസ്റ്റര്‍ അധ്യക്ഷനായി. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല പദ്ധതി വിശദീകരിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ വി പി ഇബ്രാഹിംകുട്ടി, പി ബി ബിന്ദു, മനോഹരി, വത്സരാജ് കേളോത്ത്, എന്‍ എസ് വിഷ്ണു, സി എം സുമതി, സി സുധ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം മോനിഷ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments