Skip to main content

കാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

ജില്ലാ പഞ്ചായത്ത് 2025-26 വാര്‍ഷികപദ്ധതിയുടെഭാഗമായി സാമൂഹികനീതി ഓഫീസ് മുഖേന നടപ്പാക്കുന്ന 'വൃദ്ധരായ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഭക്ഷ്യസഹായ പദ്ധതി' യുടെ ആദ്യഘട്ടവിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.  ആദ്യഘട്ടമായി 446 പേര്‍ക്ക് വീതം 4000 രൂപ വിലവരുന്ന 17 ഇനം അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. ആകെ 70 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അനില്‍ എസ്. കല്ലേലിഭാഗം അധ്യക്ഷനായി. ചവറ ഡിവിഷന്‍ അംഗം സി. പി. സുധീഷ്‌കുമാര്‍, സാമൂഹിക നീതി ഓഫീസര്‍ ഹരി കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date