മരോട്ടിച്ചാൽ എസ് ടി ഉന്നതി സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു
മരോട്ടിച്ചാൽ എസ് ടി ഉന്നതി സാംസ്കാരിക നിലയം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
പത്ത് വർഷക്കാലമായുള്ള ഊര് വാസികളുടെ സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. സാംസ്കാരിക നിലയത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് പ്രോജക്റ്റായി വന്നാൽ അതനുസരിച്ചുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഊര് മൂപ്പത്തി ശാന്ത ശിവരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ വിശിഷ്ടാതിഥിയായി. കോർപ്പസ് ഫണ്ട് 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം മിനിമോൾ സാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് സജിത്ത്, ഗ്രാമപഞ്ചായത്തംഗം ടി. എ ആരോഷ് തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments