Post Category
വി.എം. മനോജ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാനായി ചുമതലയേറ്റു
ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും പ്രധാനമന്ത്രി ആവാസ് യോജനയുടെയും പുതിയ ഓംബുഡ്സ്മാനായി വി.എം. മനോജ് ചുമതലയേറ്റു. വ്യക്തിഗത ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലും വിനിയോഗത്തിലും നടക്കുന്ന ക്രമക്കേടുകളും തൊഴിലുറപ്പ് പ്രവൃത്തികള്‍ നടക്കുന്ന അഴിമതികളും പോരായ്മകളും തൊഴിലാളികള്‍ക്കും ഗുണഭോക്താക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഓംബുഡ്സ് പേഴ്സണ്‍ മുന്‍പാകെ ഉന്നയിക്കാം. പരാതി അയക്കേണ്ട വിലാസം: അഡ്വ. വി.എം. മനോജ്, ഓംബുഡ്സ് പേഴ്സണ്‍,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ഡി.എസ്.എം.എസ് ബില്‍ഡിംഗ്,പി.ഒ., അപ് ഹില്‍, മലപ്പുറം 676505. ഈമെയില്‍-ombudsmanmlp@gmail.com. ഫോണ്‍-9446768020.
date
- Log in to post comments