Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷൻ പ്രവേശനത്തിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകൾ, രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾ എന്നിവയിലാണ് പ്രവേശനം. യോഗകൗൺസലിംഗ് സൈക്കോളജിലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്ബ്യൂട്ടികെയർജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്ആയുർവേദ പഞ്ചകർമ്മ അസിസ്റ്റന്റ്ഹോസ്പിറ്റൽ മാനേജ്‌മെന്റ്ഫസ്റ്റ് എയ്ഡ് ഇൻ മെന്റൽ ഹെൽത്ത്അപ്ലൈഡ് കൗൺസലിംഗ്ജറിയാട്രിക് കൗൺസലിംഗ് ആന്റ് പാലിയേറ്റിവ് കെയർവെൽനസ് സെന്റർ മാനേജ്‌മെന്റ്ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്മോണ്ടിസോറി ടിച്ചേഴ്സ് ട്രെയിനിങ്മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോർഡേഴ്സ്കമ്പ്യൂട്ടർ കോഴ്‌സസ്ഭരതനാട്യംമാർഷ്യൽ ആർട്സ്ട്രെയിനേഴ്സ് ട്രെയിനിംഗ്ലൈഫ് സ്‌കിൽസ് എഡ്യുക്കേഷൻ തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ. 18 വയസ്സിനുമേൽ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33, ഫോൺ: 0471 2325101, 8281114464.

പി.എൻ.എക്സ് 5666/2025

date