ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയാൻ പൈലറ്റ് പ്രൊജക്ട് : ധാരണാ പത്രം ഒപ്പുവെച്ചു
തലശ്ശേരി ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്ററിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തും കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരിയും ധാരണാ പത്രം ഒപ്പുവെച്ചു. പഞ്ചായത്തിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയാനും ശുദ്ധജല ലഭ്യതക്കുറവ് പരിഹരിക്കാനുമുള്ള പൈലറ്റ് പ്രൊജക്ട് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്. ഇതോടൊപ്പം ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രൊജക്ടുകൾക്കുള്ള സാങ്കേതിക സഹായം ലഭ്യമാക്കുകയും ചെയ്യും.
കെഡിസ്‌കും കിലയും ചേർന്ന് നടപ്പിലാക്കുന്ന ഒരു തദ്ദേശസ്ഥാപനം ഒരു ആശയം എന്ന പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ പദ്ധതി കേരളത്തിലെ 21 ബ്ലോക്ക് പഞ്ചായത്തുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടന്നുവരികയാണ്. ഓരോ ബ്ലോക്കും കേന്ദ്രീകരിച്ച് സർക്കാർ സംവിധാനങ്ങൾ, അക്കാദമിക സ്ഥാപനങ്ങൾ, ഇൻഡസ്ട്രികൾ സംരംഭങ്ങൾ, പൊതുസമൂഹം എന്നിവയെ കൂട്ടിയോജിപ്പിച്ച് ഇന്നുവരെയും പരിഹാരം കാണാൻ സാധിക്കാത്ത സങ്കീർണമായ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമഗ്രമായ ഇന്നവേഷൻ ആവാസ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിനും
തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ എന്ന ആശയം നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് വിജ്ഞാന സമൂഹ സൃഷ്ടിക്കായി ഇത്തരത്തിൽ ഒരു
ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരിക്കുന്നത്. പ്രവർത്തനത്തിന്റെ ഭാഗമായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തും തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗും ധാരണാ പത്രം ഒപ്പുവെച്ചിരുന്നു.
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത, സെക്രട്ടറി കെ വിനോദ് കൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ ഡോ. എബി ഡേവിഡ്, അധ്യാപകരായ കെ രഞ്ജിത്ത്, പി റിനിത, ഷെജീന, ഡോ. ടി.കെ മുനീർ, കെ ഡിസ്‌ക് ജില്ലാ പ്രൊജക്റ്റ് കോ
- Log in to post comments