Post Category
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: യോഗം ചേര്‍ന്നു
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ എന്യൂമറേഷന് ഫോം 46 ശതമാനം വിതരണം ചെയ്തു. തിരുവല്ല നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ ഫോം വിതരണം നടത്തിയത്. നവംബര്‍ 15 നകം എന്യൂമറേഷന് ഫോം വിതരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ഇലക്ടറല്‍ രജിസ്ട്രഷന് ഓഫീസര്‍മാര്‍, എഇആര്‍ഒ മാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments