Post Category
തദ്ദേശ തിരഞ്ഞെടുപ്പ്; ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം
തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നവംബര്‍ 19നകം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാകലക്ടര്‍ ഉത്തരവിട്ടു. വീഴ്ച വരുത്തുന്ന പക്ഷം ആയുധ നിയമങ്ങളും ചട്ടങ്ങളും, ഭാരതീയ ന്യായ സംഹിത വകുപ്പ് 223 എന്നിവ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. പൊതുമേഖല ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ആയുധം സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനായി ബാങ്ക് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. സംശയ നിവാരണത്തിനായി ജില്ലാ കലക്ട്രേറ്റ് മജിസ്റ്റീരിയല്‍ (എം3) സെക്ഷനുമായി ബന്ധപ്പെടാം.
date
- Log in to post comments