Post Category
അന്താരാഷ്ട്ര പ്രമേഹ ദിനാചാരണം; ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു
അന്താരാഷ്ട്ര പ്രമേഹദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ഡി.എം.ഒ ഡോ.ജയശ്രീ നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്ലാസ അധ്യക്ഷയായി. ബോധവല്‍ക്കരണ സന്ദേശറാലി, സ്കിറ്റ്, ഫ്ളാഷ്മോബ്, പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. അനു, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. ശ്രീകാന്ത്, ഡോ. ശരത് രാജന്, ജീവനക്കാര്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments